തലസ്ഥാന നഗരിയിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി
February 1, 2023
2 minutes Read

തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി തലസ്ഥാനത്തെ മ്യൂസിയം വെള്ളയമ്പലം റോഡിലായിരുന്നു സംഭവം. നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. പിപിന്നീട് സിസിടിവി അടക്കം പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്നാണ് അന്വേഷണം തിരുവനന്തപുരം പേയാട് സ്വദേശി മനുവിലേക്ക് എത്തുന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത് ചോദ്യം ചെയ്യുകയാണ്. attack on girl in Thiruvananthapuram city
Read Also: നീലഗിരിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു
Story Highlights: attack on girl in Thiruvananthapuram city
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement