സ്വർണവിലയിൽ കുതിപ്പ്; ഇന്ന് കൂടുന്നത് രണ്ടാം തവണ

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 25 രൂപയാണ് ഇത്തവണ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില. ( gold rate increased again for the second time )
ഇന്ന് രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,275 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 200 രൂപ വർധിച്ച് 42,200 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,360 രൂപയാണ്. ഇന്ന് മൊത്തം 50 രൂപ ഗ്രാമിന് വർധിച്ചതോടെ വില 5,300 രൂപയിലെത്തിയിരിക്കുകയാണ്. പവന് 42,400 രൂപയും.
വെള്ളിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വർണ വില റെക്കോർഡ് നിലവാരത്തിൽ നിന്നിറങ്ങി 5250 രൂപയിൽ എത്തിയത്. തുടർന്ന് ശനിയാഴ് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി ഒരു ഗ്രാമിന് വില 5265 രൂപയിലെത്തി. ഇന്നലെ വീണ്ടും സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് വില 5250 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് വില 42,000 ലും എത്തിയായിരുന്നു.
Story Highlights: gold rate increased again for the second time