Advertisement

കേന്ദ്ര ബജറ്റ് യാഥാർത്ഥ്യബോധമില്ലാത്തത് : രമേശ് ചെന്നിത്തല

February 1, 2023
Google News 2 minutes Read

പാർലമെൻ്റ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധന മന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയ്യാറാവാത്ത ദീർഘവീക്ഷണമില്ലാത്ത ബജറ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.(ramesh chennithala against budget 2023)

ബജറ്റിന് യാഥാർത്ഥ്യ ബോധമില്ല.കോറോണക്കാലത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപ്പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബഡ്ജറ്റിനും അൽപ്പായുസേയുള്ളൂ. മന്ത്രി നടത്തിയ വാചക കസർത്ത് യാഥാർത്ഥ്യമാവണമെങ്കിൽ കൂടുതൽ വിയർപ്പ് ഒഴുക്കേണ്ടി വരും.ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ രംഗത്തെത്തി. സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ ഉൾപ്പെടെ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക സാഹചര്യങ്ങളെ സർക്കാർ അഭിസംബോധന ചെയ്യുന്നില്ലെന്ന് വിമർശനം.

Story Highlights: ramesh chennithala against budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here