Advertisement

ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

February 1, 2023
Google News 2 minutes Read
Kerala Budget 2023 live update live blog

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ( Budget 2023 live update live blog )

ധനമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ പൊതുബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒട്ടേറെ മാറ്റങ്ങളോടെയായിരുന്നു നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.

Read Also: ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് നിർമലാ സീതാരാമൻ

Story Highlights: Budget 2023 live update live blog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here