ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് നിർമലാ സീതാരാമൻ
ധനമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ പൊതുബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ( nirmala sitharaman sets record )
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവരിപ്പിച്ച വ്യക്തി മൊറാർജി ദേശായി ആണ്. 1962-69 വരെയുള്ള കാലത്ത് 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 9 ബജറ്റ് അവതരണവുമായി രണ്ടാം സ്ഥാനത്ത് പി ചിദംബരവും മൂന്നാം സ്ഥാനത്ത് എട്ട് ബജറ്റ് അവതരണവുമായി പ്രണബ് മുഖർജിയും എട്ട് ബജറ്റ് അവതരണവുമായി യശ്വന്ത് സിൻഹ നാലാം സ്ഥാനത്തും, 6 ബജറ്റ് അവതരണവുമായി മൻമോഹൻ സിംഗ് അഞ്ചാം സ്ഥാനത്തുമുണ്ട്.
ഒട്ടേറെ മാറ്റങ്ങളോടെയായിരുന്നു നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.
ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചത് മാത്രമല്ല, ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചുവെന്ന റെക്കോഡും നിർമലാ സീതാരാമന് തന്നെയാണ്. 2020 ൽ 2 മണിക്കൂർ 42 മിനിറ്റ് സമയമെടുത്താണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.
Story Highlights: nirmala sitharaman sets record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here