Advertisement

‘കേന്ദ്ര ബജറ്റ് ഹരിത വളർച്ചയെ ത്വരിതപ്പെടുത്തും’: പ്രധാനമന്ത്രി മോദി

February 23, 2023
Google News 2 minutes Read

2023-2024 ലെ കേന്ദ്ര ബജറ്റ് ഹരിത വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച ബജറ്റിന് ശേഷമുള്ള ഹരിത വളർച്ചയെക്കുറിച്ചുള്ള ആദ്യ വെബിനാറിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“2014 മുതൽ ഇന്ത്യയിൽ വന്ന എല്ലാ പൊതു ബജറ്റുകളിലും ഒരു മാതൃകയുണ്ട്. ബിജെപി ഗവൺമെന്റിന്റെ ഓരോ ബജറ്റും നിലവിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിനൊപ്പം നവയുഗ പരിഷ്‌കാരങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് മാതൃക. ഹരിത വളർച്ചയെ സംബന്ധിച്ച് ഈ വർഷത്തെ ബജറ്റിൽ തയ്യാറാക്കിയ വ്യവസ്ഥകൾ നമ്മുടെ ഭാവി തലമുറയുടെ ശോഭനമായ ഭാവിയുടെ അടിത്തറയാണ്”-മോദി പറഞ്ഞു.

പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ ഇന്ത്യ എത്രത്തോളം കമാൻഡിംഗ് സ്ഥാനത്താണോ അത്രയധികം മാറ്റം ലോകത്തിന് കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഗ്രീൻ എനർജി വിപണിയിൽ ഇന്ത്യയെ ഒരു പ്രധാന പങ്കായി സ്ഥാപിക്കുന്നതിലും ഈ ബജറ്റ് വലിയ പങ്ക് വഹിക്കും. 15 വർഷത്തിലധികം പഴക്കമുള്ള 3 ലക്ഷത്തിലധികം വാഹനങ്ങൾ സർക്കാർ ഒഴിവാക്കുമെന്നും വാഹനങ്ങൾ സ്‌ക്രാപ്പിംഗിനായി 3000 കോടി രൂപ ബജറ്റിൽ വകയിരുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Budget 2023 will make India leading player in global green energy market: PM Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here