സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സൗദി അറേബ്യയിൽ ഈ ആഴ്ച കനത്ത ഇടിമിന്നലും കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മഞ്ഞ്, ചൂട്, വേലിയേറ്റം എന്നിവക്ക് ഒപ്പം ശക്തമായ പൊടിക്കാറ്റും വ്യത്യസ്‌ത തീവ്രതയിലുള്ള ഇടിമിന്നലും ഉണ്ടാകും. സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. Weather alert across Saudi Arabia this week
ഈ ഒരു സാഹചര്യത്തിൽ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകാം. ഈ പ്രദേശങ്ങളിൽ കടലിൽ ഉണ്ടാകുന്ന വേലിയേറ്റം 2.5 മീറ്ററിൽ കൂടുതൽ ഉയരാനും സാധ്യതയുണ്ട്.
തബൂക്ക് മേഖലയിലെ കൊടുമുടികളിൽ (ജബൽ അൽ-ലൗസ്, അലഖാൻ, അൽ-ദുഹ്‌ർ) ബുധനാഴ്ച മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, മദീനയുടെ വടക്ക് ഭാഗം, ഹൈൽ മേഖലകൾ എന്നിവിടങ്ങളിൽ ബുധനാഴ്ച മുതൽ താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. കുറഞ്ഞ താപനില 0 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. അൽ-ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ വടക്ക് എന്നിവിടങ്ങളിൽ വ്യാഴാഴ്ച മുതൽ താപനില 4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ ലഭിക്കുന്നതിനായി സർക്കാരുമായി ബന്ധപ്പെട്ട ചാനലുകൾ പരിശോധിക്കാൻ സെന്റർ ഫോർ മെറ്റീരിയോളജി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഈ വിഷത്തിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,
Story Highlights: Weather alert across Saudi Arabia this week