Advertisement

ജൂനിയർ ഓഫീസർക്ക് നേരെ അധിക്ഷേപം; ബിഹാറിൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പരാതി

February 2, 2023
Google News 1 minute Read

പ്രൊബേഷനിലുള്ള ജൂനിയർ ഓഫീസറെ അധിക്ഷേപിച്ച ഐഎസ്എസ് ഉദ്യോഗസ്ഥനെതിരെ പരാതി. ബിഹാർ പ്രൊഹിബിഷൻ ഡിപ്പാർട്ട്മെൻ്റിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ കെകെ പഥക് ആണ് ജൂനിയർ ഉദ്യോഗസ്ഥനെ വ്യക്തിപരമായി അധിക്ഷേപിച്ചത്. ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് ബീഹാർ അഡ്‌മിനിസ്ട്രേറ്റിവ് സർവീസ് അസോസിയേഷൻ ആവശ്യപ്പെട്ടു

ഒരു റിവ്യൂ മീറ്റിംഗിനിടെയായിരുന്നു സംഭവം. ആളുകൾ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടർക്ക് നേരെ തട്ടിക്കയറിയ പഥക് ഇയാളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു. ഡെപ്യൂട്ടി കളക്ടർ മാപ്പപേക്ഷിച്ചെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥൻ അതൊന്നും ചെവിക്കൊണ്ടില്ല. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.

Story Highlights: Bihar Bureaucrat Abuses Junior Officer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here