Advertisement
kabsa movie

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി; ഗർഭിണിയും ഭർത്താവും മരിച്ചു

February 2, 2023
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കണ്ണൂരിൽ ഓടികൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവമുണ്ടായത്. കാറിൽ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി.(car catches fire in kannur pregnant woman dies)

ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്.കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ(26), ഭർത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായത് യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ്. അവർ കാറിന് മുൻ സീറ്റിൽ ഇരുന്നവരാണ്. പിന്നിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാർ പറയുന്നു.

Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights

ഫ്രണ്ട് സീറ്റിലെ ഡോർ ലോക്ക് ആയിരുന്നതിനാൽ രക്ഷപ്പെടുത്താൻ സാധിച്ചില്ല എന്നാണ് നാട്ടുകാർ പറയുന്നു. എങ്ങനെയാണ് തീ പിടിച്ചത് എന്നതിൽ അവ്യക്തത തുടരുന്നു. പൊലീസും ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.

Story Highlights: car catches fire in kannur pregnant woman dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement