Advertisement

സ്വർണവില കുത്തനെ കൂടി; റെക്കോഡ് തകർത്തു

February 2, 2023
Google News 1 minute Read
gold rate breaks record

സ്വർണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സർവകാല റെക്കോഡാണ് ഇന്നത്തെ സ്വർണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി വില 4,430 രൂപയിലുമെത്തി. ( gold rate breaks record )

ഇന്നലെ സ്വർണവില രണ്ട് തവണ വർധിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 50 രൂപയാണ് ഇന്നലെ വർധിച്ചിരുന്നത്. ഇതോടെ സ്വർണവില ഗ്രാമിന് 5,300 രൂപയായിരുന്നു.

വെള്ളിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വർണ വില റെക്കോർഡ് നിലവാരത്തിൽ നിന്നിറങ്ങി 5250 രൂപയിൽ എത്തിയത്.

Story Highlights: gold rate breaks record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here