Advertisement

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിമര്‍ശനങ്ങള്‍: കേന്ദ്രം നാളെ മറുപടി പറയും

February 2, 2023
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കേരളത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നാളെ മറുപടി പറയും. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നാളെ വാര്‍ത്താസമ്മേളനം നടത്തും. നാളെ വൈകിട്ട് നാലുമണിക്കാണ് വാര്‍ത്താ സമ്മേളനം നടക്കുക. കെ -റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കും. (Kerala’s criticism of railway development, Center to reply tomorrow)

കേരളത്തോട് കേന്ദ്രം ക്രൂരമായ അവഗണനയാണ് കാണിച്ചതെന്നും റെയില്‍വേ മേഖലയില്‍ കേരളത്തെ കേന്ദ്രബജറ്റില്‍ പരിഗണിച്ചില്ലെന്നും ഉള്‍പ്പെടെ കേരളം വിമര്‍ശിച്ചിരുന്നു. ഇതിന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടി പറയും.

റെയില്‍വെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപയാണ് കേന്ദ്രബജറ്റില്‍ നീക്കിവെച്ചത്. 2013-14 കാലത്തേക്കാള്‍ 10 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണവേളയില്‍ പറഞ്ഞിരുന്നു. രാജ്യത്ത് കൂടുതല്‍ മേഖലയില്‍ വന്ദേ ഭാരത് തുടങ്ങുമെന്നും 50 പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlights: Kerala’s criticism of railway development, Center to reply tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement