വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യം; കെഎസ്ആർടിസി ഹർജി ഇന്ന് പരിഗണിക്കും

വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 4 മാസത്തിനകം ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ഫണ്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ( ksrtc petition highcourt )
വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ രണ്ട് വർഷം സാവകാശം വേണമെന്ന കെ.എസ്.ആർ ടി സി യുടെ ആവശ്യം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് തള്ളിയിരുന്നു. അത്രയധികം സാവകാശം നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. പിന്നീട് സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കി കെ.എസ്.ആർ.ടിസി കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യമുള്ള 7 പേർക്കും ഉൾപ്പെടെ ഒരു മാസം 45 പേർക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതാണ് പദ്ധതി.
Story Highlights: ksrtc petition highcourt