എമിഗ്രേഷന്‍ ക്ലിയറന്‍സിനിടെ ഹൃദയാഘാതം: കൊച്ചിയില്‍ നിന്ന് റിയാദിലെത്തിയ മലയാളി മരിച്ചു

കൊച്ചിയില്‍ നിന്ന് റിയാദിലെത്തിയ മലയാളി എമിഗ്രേഷന്‍ ക്ലിയറന്‍സിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ജനുവരി 31ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം കൈപ്പത്ത് അപ്പു ലാലു ആണ് മരിച്ചത്. 57 വയസായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കി. വിദഗ്ദ ചികിത്സക്ക് നൂറ ബിന്ദ് അബ്ദുറഹ്‌മാന്‍ യൂണിവേഴ്സിറ്റിയിലെ കിംഗ് അബ്ദുല്‍ അസീസ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. (malayali died in due to heart attack riyadh)
റിയാദിലെ കമ്പനിയില്‍ 32 വര്‍ഷമായി ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു. വിമാനം ലാന്റ് ചെയ്തതിന് ശേഷം കമ്പനിയിലേക്ക് വിളിച്ചിരുന്നു. ലാലുവിനെ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ പൗരനായ ഡ്രൈവര്‍ എയര്‍പോര്‍ട്ടില്‍ എത്തുകയും ചെയ്തിരുന്നു.
ഇന്നലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാടിന ആശുപത്രിയില്‍ നിന്ന് ബന്ധപ്പെട്ടപ്പോഴാണ് മരണം അറിയുന്നത്. എംബസിയുടെ സഹായത്തോടെ വീട്ടില്‍ അറിയിക്കുകയായിരുന്നു. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്നും ഷിഹാബ് കൊട്ടുകാട് പറഞ്ഞു. മകന്‍ ഹരിലാല്‍ റിയാദിലുണ്ട്. ഭാര്യ: ലീല. ധന്യ, മീനു എന്നിവര്‍ മക്കളാണ്.
Story Highlights: malayali died in due to heart attack riyadh