പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു

പോക്‌സോ കേസില്‍ പരോളില്‍ ഇറങ്ങിയ പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങിമരിച്ചു. നെന്മാറ സ്വദേശി രാജേഷിനെയാണ് ചിറ്റിലഞ്ചേരി എം എന്‍ കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കവെ മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരു മാസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്. (pocso case accused suicide in palakkad)
നെന്മാറ സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു പോക്‌സോ കേസിലാണ് രാജേഷ് അറസ്റ്റിലായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: pocso case accused suicide in palakkad