ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കോഴ വാങ്ങിയെന്ന കേസ്: എഫ്‌ഐആര്‍ തിരുത്താന്‍ പൊലീസിന്റെ അപേക്ഷ

ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴവാങ്ങിയെന്ന കേസിലെ എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്താന്‍ പൊലീസിന്റെ അപേക്ഷ. എഫ്‌ഐആറില്‍ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ക്കാനാണ് പൊലീസ് അപേക്ഷ നല്‍കിയിരിക്കുന്നത്. ജഡ്ജികള്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന ഉദ്ദേശമുണ്ടായുരുന്നു എന്ന വരി എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. (police application to edit fir in saiby jose case)
ചതി ചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ എന്നായിരുന്നു ആദ്യ വാചനം. ഇതില്‍ തിരുത്തല്‍ വരുത്താനാണ് പൊലീസിന്റെ അപേക്ഷ. കേസ് മുന്നോട്ടുപോകുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള നിയമതടസം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാനാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്.ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദര്‍വേഷ് സാഹിബ്‌ന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി, കെ എസ് സുദര്‍ശന്‍ ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കും. അഴിമതി നിരോധന നിയമ വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ്, ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Story Highlights: police application to edit fir in saiby jose case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here