Advertisement

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി

February 2, 2023
Google News 1 minute Read

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണ്. രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാൻ നേരത്തെ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. ഇതാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കിയത്.

സൗദി സെൻട്രൽ ബാങ്കായ സാമയും നജും ഇൻഷുറൻസ് സർവീസ് കമ്പനിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗാർഹിക തൊഴിലാളിയുടെ മരണം, ജോലി ചെയ്യാൻ കഴിയാത്ത വിധം പരിക്കേൽക്കുക, ഗുരുതര രോഗം തുടങ്ങിയ സന്ദർഭങ്ങളിൽ പകരം തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കും.

ഗാർഹിക തൊഴിലാളി മരിച്ചാൽ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള ചെലവും ഇൻഷുറൻസ് കമ്പനിയുടെ ഉത്തരവാദിത്തമാണ്. തൊഴിലാളി ഒളിച്ചോടുക, ജോലി ചെയ്യാൻ വിസമ്മതിക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ തൊഴിലുടമക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകും. അപകടത്തെ തുടർന്ന് അംഗവൈകല്യം നേരിടുന്ന തൊഴിലാളികൾക്ക് മികച്ച നഷ്ടപരിഹാരവും ഇൻഷുറൻസ് കമ്പനി നൽകും.

സ്‌പോൺസർ മരിക്കുകയോ, ശമ്പളം മുടങ്ങുകയും ചെയ്യുന്ന വേളയിലും ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.

Story Highlights: saudi arabia insurance domestic workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here