കാര്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടെന്നതിന് വിശദീകരണം വേണം: മനുഷ്യാവകാശ കമ്മീഷന്‍

കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്ന കേന്ദ്ര ഏജന്‍സിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറും മൂന്നാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. (state human rights commission on car catch fire in kannur)
കാറുകളുടെ മെക്കാനിക്കല്‍ തകരാറാണോ അപകടങ്ങള്‍ക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. കണ്ണൂരില്‍ കാര്‍ കത്തി രണ്ടുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി ദുരന്തമുണ്ടായത്. കാറില്‍ ആറ് പേരുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 4 പേരെ രക്ഷപ്പെടുത്തി. ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവുമാണ് മരിച്ചത്.കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷ(26), ഭര്‍ത്താവ് പ്രീജിത്ത്(32) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായത് യുവതിയെ പ്രസവത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ്. അവര്‍ കാറിന് മുന്‍ സീറ്റില്‍ ഇരുന്നവരാണ്. പിന്നില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്ന് നാട്ടുകാര്‍ പറയുന്നു.
Story Highlights: state human rights commission on car catch fire in kannur