‘ആദ്യ 100 കോടി ക്ലബ് ചിത്രം’.. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും; ഉണ്ണിമുകുന്ദൻ

എന്നെ ഇതുവരെ പിന്തുണച്ച എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ആഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം സ്വന്തമാക്കി മാളികപ്പുറമെന്ന് സോഷ്യൽ മീഡിയയിലൂടെ മുകുന്ദൻ അറിയിച്ചു .ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയാണിത്.(unni mukundan movie malikappuram cross 100 crore)
‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Read Also: ബജറ്റ് 2023; പ്രധാന പ്രഖ്യാപനങ്ങൾ അറിയാം | Budget Highlights
ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
നന്ദി. സന്തോഷം. അഭിമാനം.
ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. #അയ്യപ്പാ.. 🙏🏼
മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.
Thank you all. #Happiest. #Proud.
Thank you so much to all family audience and kids for your love and support towards our movie. Thank you #Ayyappa!
Hearty congratulations to the entire team of #Malikappuram!
Story Highlights: unni mukundan movie malikappuram cross 100 crore