Advertisement

യുഎഇയിലെ യൂണിവേഴ്സിറ്റികളിലെ പ്രവേശനം; എം സാറ്റ് പരീക്ഷ നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കി

February 3, 2023
Google News 1 minute Read
Admission to universities in UAE Emirates Standardized Test

യുഎഇയിലെ യൂണിവേഴ്സിറ്റി പ്രവേശനത്തിന് എം സാറ്റ് പരീക്ഷ നിർബന്ധമെന്ന വ്യവസ്ഥ ഒഴിവാക്കി. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം നിരവധി വിദ്യാർഥികൾക്കാണ് ​ഗുണം ചെയ്യുക.

വിദ്യാഭ്യാസ മന്ത്രാലയം തന്നെയാണ് യുഎഇയിലെ യൂണിവേഴ്സിറ്റികളിലേക്കുളള പ്രവേശനത്തിനുളള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ചിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം യു.എ.ഇയിലെ യൂണിവേഴ്​സിറ്റികളി​ലെ പ്രവേശനത്തിന് വിദ്യാർഥികളുടെ നിലവാരം പരിശോധിക്കുന്നതിൻറെ ഭാഗമായി ന‌‌‌ടത്തുന്ന എമിറേറ്റ്സ് സ്റ്റാന്റേഡ്സ് ടെസ്റ്റ് അഥവാ എംസാറ്റ്​ പരീക്ഷ നിർബന്ധമായിരിക്കില്ല. തങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുത്ത് പഠനം പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് ഇതുമൂലം സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ എംസാറ്റ്പാസാകുന്നവർക്ക്​ മാത്രമായിരുന്നു​ സർവകലാശാല പ്രവേശനം അനുവദിച്ചിരുന്നത്. ഓൺലൈനായായിരുന്നു പരീക്ഷ നടത്തിയിരുന്നത്. പുതിയ നിർദേശം പ്രാബല്യത്തിലായതോടെ മറ്റ്​ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക്​ യു.എ.ഇ സർവകലാശാലകളിൽ പ്രവേശനം നേടാം. പ്രവാസികളു‌ൾപ്പെടെയുളള നിരവധി വിദ്യാർഥികൾക്ക് പുതിയ തീരുമാനം ​ഗുണം ചെയ്യും.

Story Highlights: Admission to universities in UAE Emirates Standardized Test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here