ജോഷിമഠിന് ശേഷം കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ

ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ജമ്മുവിലെ ടോഡ ജില്ലയിലെ തത്രിയിലാണ് ഭൂമി ഇടിഞ്ഞു താഴ്ന്നത്. പലയിടങ്ങളിലും വീടുകളിൽ വിള്ളലുകളും കണ്ടെത്തി. ഏതിലെങ്കിലും ഭൗമ പ്രതിഭാസത്തിന്റെ ഭാഗമാണോ അല്ലെങ്കിൽ പ്രാദേശികമായ എന്തെങ്കിലും പ്രത്യേകതകൾ കൊണ്ടാണോ ഈ സംഭവം നടക്കുന്നത് എന്നതിൽ സ്ഥിരീകരണമില്ല. After Joshimath Cracks Develop In Jammu And Kashmir
നിരവധി വീടുകളുടെ ചുവരിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ജോഷിമഠിന് സമാനമായി ഭൂമിയിൽ വിള്ളലുകൾ രൂപം കൊണ്ടിട്ടുണ്ട്. അതിനാൽ തന്നെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ജില്ലാ കളക്ടർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ സംഗം വരും ദിവസങ്ങളിൽ ജമ്മു കാശ്മീരിലെത്തി പരിശോധനകൾ നടത്തിയാൽ മാത്രമേ ഈ പ്രതിഭാസത്തിന് പുറകിലെന്തെന്ന് മനസിലാക്കാൻ സാധിക്കൂ.
Story Highlights: After Joshimath Cracks Develop In Jammu And Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here