നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ്ണവേട്ട; കടത്താൻ ശ്രമിച്ചത് അടിവസ്ത്രത്തിൽ പോക്കറ്റ് ഉണ്ടാക്കി

നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ ഇന്ന് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. Gold hunt in Nedumbassery
അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് കസ്റ്റംസ്.
Story Highlights: Gold hunt in Nedumbassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here