Advertisement

Kerala Budget 2023: വ്യവസായ മേഖലയ്ക്കായി 1259.66 കോടി രൂപ

February 3, 2023
Google News 2 minutes Read

കേരള ബജറ്റില്‍ വ്യവസായ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍. കെ ഫോണിന് 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 1259.66 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം വ്യവസായ മേഖലയ്ക്കുള്ള ആകെ അടങ്കല്‍ തുകയായി വകമാറ്റിയത്. ഗ്രാമീണ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വിഹിതം 483.40 കോടിയായി വകമാറ്റിയിട്ടുണ്ട്. കേന്ദ്രസഹായമായി സംസ്ഥാനം 12 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്. (Kerala budget 2023: 1259.66 cr for industrial sector)

ചെറുകിട വ്യവസായത്തിന് 212. 70 കോടി രൂപയും കയര്‍ വ്യവസായത്തിന് 117 കോടിയും കശുവണ്ടി വ്യവസായത്തിന് 58 കോടി രൂപയും ഖാദി ഗ്രാമ വ്യവസായത്തിന് 16.10 കോടി രൂപയും കൈത്തറി, യന്ത്രത്തറി വ്യവസായത്തിന് 56.40 കോടി രൂപയും വകയിരുത്തി.

കരകൗശല മേഖലയ്ക്കായി 4.20 കോടി രൂപയും വാണിജ്യത്തിനായി 7 കോടി രൂപയും വകയിരുത്തി. കയര്‍വ്യവസായത്തിന് 117 കോടി വകയിരുത്തി. കയര്‍മേഖലയിലെ ഗവേഷണങ്ങള്‍ക്ക് 8 കോടി രൂപ വകയിരുത്തി. ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിര്‍മാണത്തിനായി 10 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. സ്വകാര്യ വ്യവസായ പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചു.

മേക്ക്ഇന്‍ കേരളയ്ക്കായി 1000 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. മേക്ക് ഇന്‍ കേരളയ്ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം 100 കോടി രൂപ അനുവദിക്കും. കാര്‍ഷിക സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മേക്ക്ഇന്‍ കേരളയിലൂടെ പിന്തുണ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.

Story Highlights: Kerala budget 2023: 1259.66 cr for industrial sector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here