Kerala Budget 2023: പ്രഖ്യാപനങ്ങൾ ഇല്ല; നിരാശയിൽ കായികമേഖല

കേരളത്തിന്റെ കായിക മേഖലയിൽ നിരാശ സമ്മാനിച്ച് 2023ലെ ബജറ്റ്. സംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകൾക്ക് സാമ്പത്തിക സഹായം നൽകി എന്നതിൽ കവിഞ്ഞ് മേഖലയുടെ വളർച്ചക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഇത്തവണ ബജറ്റിൽ ഇല്ല. സംസ്ഥാനത്തിന്റെ കീഴിലുള്ള സ്റ്റേഡിയങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തോടെ അക്കാദമികൾ ആരംഭിക്കും എന്ന് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനത്തിന്റെ തുടർനടപടികളെ പറ്റി പരാമർശങ്ങളും ഉണ്ടായില്ല. Kerala Budget 2023 Sports
ഇന്ന് പ്രഖ്യാപിച്ച ബജറ്റിൽ കായിക-യുവജനകാര്യ വകുപ്പിന്റെ വിവിധ പദ്ധതിൾക്കായി 135.75 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂളിന്റെയും, സ്പോർട്സ് ഡിവിഷൻ കണ്ണൂരിന്റെയും നിലവാരമുയർത്തുന്നതിനായി 20 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഇ.എൻ ബാലഗോപാൽ അറിയിച്ചു.
കൂടാതെ, തൃശൂർ കുന്നംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിച്ച സ്പോർട്സ് വിഭാഗത്തിന് ഹോസ്റ്റൽ, മെസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി 3.60 കോടി രൂപ വകയിരുത്തി. കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് 35.90 കോടി രൂപയും സർക്കാർ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. യുവജനക്ഷേമ ബോർഡിന്റെ കേരള സംസ്ഥാന യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് 18.95 കോടി രൂപ വകയിരുത്തി.
Story Highlights: Kerala Budget 2023 Sports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here