Advertisement

ശമ്പളത്തോടെയുള്ള ആർത്തവ അവധി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ; ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ വിഭാഗത്തിന് മാത്രം

February 3, 2023
Google News 3 minutes Read
No proposal to grant menstrual leaves to government employees

ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ പറഞ്ഞു. ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. ആർത്തവത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. മറ്റുള്ളവരെ അത് വലിയ രീതിയിൽ ബാധിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്‌നും ഭാരതി പവാർ വ്യക്തമാക്കി. ( No proposal to grant menstrual leaves to government employees, says Centre ).

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ 23 കോടി ആയുഷ്മാൻ കാർഡ് നൽകിയിട്ടുണ്ട്. 10 കോടി 74 ലക്ഷം കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിച്ചതായി ഭാരതി പവാർ ലോക്‌സഭയെ അറിയിച്ചു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: No proposal to grant menstrual leaves to government employees, says Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here