അശ്വിൻ ഭീഷണി നേരിടാൻ പ്രത്യേക തയ്യാറെടുപ്പുകളുമായി ഓസ്ട്രേലിയ

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയ നടത്തുന്നത് പ്രത്യേക തയ്യാറെടുപ്പുകൾ. കഴിഞ്ഞ പരമ്പരകളിലൊക്കെ ഓസീസിനെ വട്ടംകറക്കിയ സ്പിന്നർ ആർ അശ്വിനെ നേരിടുന്നതിലാണ് ടീമിൻ്റെ ശ്രദ്ധ. അശ്വിനെപ്പോലെ പന്തെറിയുന്ന ബറോഡ താരം മഹേഷ് പിഥിയ ഓസീസിൻ്റെ നെറ്റ് ബൗളറാണ്. താരം സ്‌മിത്ത് അടക്കമുള്ള താരങ്ങൾക്ക് പന്തെറിഞ്ഞു.
ഇൻസ്റ്റഗ്രാമിൽ പിഥിയയുടെ ബൗളിംഗ് വിഡിയോ ക്ലിപ്പുകൾ കണ്ടതോടെയാണ് ബറോഡ പേസറെ ഓസ്ട്രേലിയ പരിശീലന ക്യാമ്പിലേക്ക് ക്ഷണിക്കുന്നത്. ഓസീസ് ടീം താമസിക്കുന്ന അതേ ഹോട്ടലിലാണ് താരത്തിൻ്റെയും താമസം.
ഫെബ്രുവരി 9നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര മാർച്ച് 9ന് ആരംഭിക്കുന്ന അവസാന മത്സരത്തോടെ അവസാനിക്കും. യഥാക്രമം നാഗ്പൂർ, ഡൽഹി, ധർമശാല, അഹ്‌മദാബാദ് എന്നിവിടങ്ങളിലാവും മത്സരങ്ങൾ.
Story Highlights: australia training test ashwin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here