Advertisement

മദ്യനയ അഴിമതി; മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ബിജെപി പ്രതിഷേധം

February 4, 2023
Google News 1 minute Read

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ബിജെപി പ്രതിഷേധം. മദ്യനയ അഴിമതിയിലെ ഇഡിയുടെ അനുബന്ധ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം.
എഎപി ഓഫിസിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞു.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) അഴിമതി പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം മദ്യനയക്കേസിൽ വ്യവസായി സമീർ മഹേന്ദ്രുവിനും നാല് സ്ഥാപനങ്ങൾക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് വ്യക്തികൾക്കും ഏഴ് കമ്പനികൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഡൽഹി കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. പ്രതികളായ വിജയ് നായർ, പി ശരത് ചന്ദ്ര റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോയിൻപള്ളി, അമിത് അറോറ എന്നിവർക്കെതിരെ ഫെബ്രുവരി 23 ന് സ്‌പെഷ്യൽ ജഡ്ജി എം കെ നാഗ്പാൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

Read Also: ‘ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും, ബിജെപി പകപോക്കുന്നു’; മദ്യനയ അഴിമതി കേസിലെ ചോദ്യം ചെയ്യലിന് മുന്‍പ് റാലിയുമായി സിസോദിയ

നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇഡി കേസ് സിബിഐ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ്, ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായ മനീഷ് സിസോദിയയെയും മറ്റ് 14 വ്യക്തികളെയും സ്ഥാപനങ്ങളെയും എഫ്ഐആറിൽ പ്രതികളാക്കിയിട്ടുണ്ട്, അതിൽ ജിഎൻസിടിഡിയിലെ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായും ജഡ്ജി പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ഇഡി കുറ്റപത്രം സമർപ്പിച്ചത്.

Story Highlights: BJP Protest Against Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here