Advertisement

റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷം സ്വര്‍ണ വില ഇന്നും താഴേക്ക്

February 4, 2023
1 minute Read
Gold price declined kerala today
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിലേക്കെത്തിയ ശേഷം സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 500 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5240 രൂപയിലും പവന് 41,920 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. വ്യാഴാഴ്ച ഗ്രാമിന് 5310 രൂപയെന്ന സര്‍വകാല റെക്കോഡ് മറികടന്ന് സ്വര്‍ണ വില കുതിച്ചിരുന്നു.

Read Also: Budget 2023: പൊന്നും വെള്ളിയും പൊള്ളും; ഈ ഇനങ്ങള്‍ക്ക് വില കുറയും

ഫെബ്രുവരിയില്‍ ഇതാദ്യമായാണ് സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ വ്യാപാരം നടക്കുന്നത്. ഈ മാസം രണ്ടിനാണ് 42,880 രൂപയിലേക്കെത്തിയ പവന്റെ വില റെക്കോര്‍ഡ് മറികടന്ന് രേഖപ്പെടുത്തിയത്.

Story Highlights: Gold price declined kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement