കേന്ദ്രബജറ്റ് ജനങ്ങള്‍ക്കെതിര്, സംസ്ഥാന ബജറ്റ് കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ളത്: കാനം രാജേന്ദ്രന്‍

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങളെ ന്യായീകരിച്ച് കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇന്നലെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഭയില്‍ അവതരിപ്പിച്ചത് കേരളത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ബജറ്റാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് നികുതി വര്‍ധന ആവശ്യമാണ്. നികുതി വര്‍ധിപ്പിക്കണമെന്നത് നിര്‍ദേശം മാത്രമാണ്. ജനാഭിപ്രായം നിയമസഭയില്‍ പരിഗണിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. (kanam rajendran on kerala budget 2023)
അതേസമയം കേന്ദ്രത്തിന്റേത് ജനങ്ങള്‍ക്കെതിരായ ബജറ്റാണെന്ന് കാനം രാജേന്ദ്രന്‍ ആഞ്ഞടിച്ചു. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുകയാണ് കേന്ദ്രം ചെയ്തത്. സംസ്ഥാനങ്ങളെ പരിഗണിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കുകയാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ സംസ്ഥാന ബജറ്റിലുണ്ടായത് നിര്‍ദേശങ്ങള്‍ മാത്രമാണെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ഇന്ധനവിലയ്ക്ക് കാരണം കേന്ദ്രനയമാണെന്നും സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണെന്നും എം വി ഗോവിന്ദനും വിമര്‍ശിച്ചു.
Story Highlights: kanam rajendran on kerala budget 2023