Advertisement

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി; നിക്ഷേപ പരിധി ഉയര്‍ത്തി

February 4, 2023
Google News 3 minutes Read
Post office monthly income scheme deposit limit increased

സമ്പാദ്യശീലമുള്ളവര്‍ ഏറെ സമീപിക്കുന്ന മാര്‍ഗങ്ങളിലൊന്നാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. പ്രതിമാസ പലിശ വരുമാനം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നതാണ് ഇതില്‍ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി(POMIS).(Post office monthly income scheme deposit limit increased)

പദ്ധതിയുടെ നിക്ഷേപ പരിധി വര്‍ധിപ്പിച്ചതിനാല്‍ ഇനി ഈ പദ്ധതി ഉപയോഗിച്ച് അക്കൗണ്ടില്‍ കൂടുതല്‍ പണം നിക്ഷേപിക്കാം. നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായും ജോയിന്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയായും വര്‍ധിപ്പിക്കുമെന്ന് 2023 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇതോടെയാണ് മാറ്റം നടപ്പില്‍ വരുന്നത്.

മുതിര്‍ന്ന പൗരന്മാരാണ് പ്രതിമാസം പലിശ കിട്ടുന്ന ഈ നിക്ഷേപ പദ്ധതിയില്‍ കൂടുതലായി ചേരുന്നത്. POMIS പദ്ധതിയില്‍ 2023 ജനുവരി 1 ന് പ്രാബല്യത്തില്‍ വന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. ഓരോ മാസവും ലഭിക്കുന്ന പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ആ അധിക പണത്തിന് പലിശ ലഭിക്കില്ല.

നേരത്തെ POMIS അക്കൗണ്ടിന്റെ പരമാവധി നിക്ഷേപ പരിധി ഒറ്റ അക്കൗണ്ടിന് 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിന് 9 ലക്ഷം രൂപയുമായിരുന്നു. പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഈ അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും POMIS ല്‍ സ്വന്തം പേരില്‍ അക്കൗണ്ട് തുറക്കാം.

Read Also: മദ്യം മുതൽ പാർപ്പിടം വരെ; ഇവയ്ക്ക് ഇനി വില കൂടും

POMIS അക്കൗണ്ടില്‍ നിങ്ങള്‍ 9 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. പുതിയ പലിശ നിരക്കനുസരിച്ച് ഇതില്‍ നിന്ന് പ്രതിമാസ പലിശ വരുമാനം 5325 രൂപയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 8875 രൂപയുമായിരിക്കും.

Story Highlights: Post office monthly income scheme deposit limit increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here