3 ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി മൂന്ന് ആസാം സ്വദേശികൾ പിടിയിൽ

ഹെറോയിനുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ ജലാലുദ്ദീൻ, അബുതാഹിർ എന്നിവർ 3 ലക്ഷം രൂപ വില വരുന്ന ബ്രൗൺ ഷുഗറുമായാണ് പിടിയിലായത്. ഇന്നലെ നെല്ലിക്കുഴി ഭാഗത്ത് നിന്നും ആസാം സ്വദേശി മൊഹിദിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആസാം സ്വദേശികളായ രണ്ടു പേർ കൂടി കോതമംഗലം എക്സൈസിൻ്റെ പിടിയിലാകുകയായിരുന്നു. ( Three Assam natives arrested with brown sugar ).
അതേസമയം, കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരനും ഇന്ന് പിടിയിലായി. ചാൾസ് ഡുഫോൾഡിലിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. 55 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് ചാൾസ്. ഇതിന് മുൻപ് ഘാന സ്വദേശിയെയും നടക്കാവ് പൊലീസ് പിടികൂടിയിരുന്നു.
Read Also:കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ നൈജീരിയൻ പൗരൻ പിടിയിൽ; പിടികൂടിയത് 55 ഗ്രാം എംഡിഎംഎ
കോഴിക്കോട് നഗരത്തിൽ നിന്ന് എം ഡി എം എ യുമായി പിടിയിലായവരുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് വിദേശ പൗരനിലെത്തിയത്. 2019 മുതൽ ബെംഗളൂരുവിൽ താമസമാക്കിയതാണ് ചാൾസ്. കേരളത്തിലേക്ക് ഉൾപ്പടെ ലഹരി കടത്തുന്ന പ്രധാനികളിലൊരുവനാണ് ചാൾസെന്ന് നടക്കാവ് പൊലീസ് പറയുന്നു. 400 ഗ്രാം എംഡിഎംഎയുമായി കർണാടക പൊലീസ് പിടികൂടിയതിനെ തുടർന്ന് നാലു മാസം തടവിൽ കിടന്ന ശേഷമാണ് ചാൾസ് പുറത്തിറങ്ങി വീണ്ടും ലഹരി വ്യാപാരം തുടങ്ങിയത്.
ബെംഗളൂരുവിൽ വാഹനത്തിലെത്തി ലഹരി വിൽക്കാനുളള ശ്രമത്തിനിടയിലാണ് ചാൾസ് നടക്കാവ് പൊലീസിൻ്റെ പിടിയിലാകുന്നത്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് കെ.എസ്.ആർ.ടി സി.ബസ് സ്റ്റാൻ്റിൽ വെച്ച് എം ഡി എം എ പിടിച്ച കേസിൻ്റെ ഉറവിടം തേടിയാണ് നടക്കാവ് പൊലീസ് ബെംഗളൂരുവിലെത്തിയത്. ഘാന സ്വദേശിയും നാല് മലയാളികളും ഉൾപ്പടെ അഞ്ചു പേർ നേരത്തെ പിടിയിലായിരുന്നു.
Story Highlights: Three Assam natives arrested with brown sugar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here