മേശയിൽ തലയിടിച്ച് പരുക്കേറ്റു; വാണി ജയറാമിന്റെ മരണകാരണം തലയിലെ മുറിവെന്ന് നിഗമനം; സംസ്‌കാരം നാളെ

അന്തരിച്ച ഗായിക വാണി ജയറാമിന്റെ സംസ്‍കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗറിൽ നടക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം രാത്രി നുകമ്പാക്കത്തെ വീട്ടിലെത്തിക്കും. രാവിലെ മുറിയുടെ കതക് തുറക്കാത്തതിനാൽ ജോലിക്കാരി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. വാണി ജയറാമിനെ കിടപ്പുമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കാണുകയായിരുന്നു.(vani jayarams death cause is head injury says police)
രാത്രി എഴുന്നേറ്റപ്പോൾ വീണ് മേശയിൽ തലയിടിച്ച് പരുക്കേറ്റതെന്ന് നിഗമനം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ജയറാമിന്റെ വിയോഗശേഷം ചെന്നൈയിലെ വസതിയിൽ തനിച്ചായിരുന്നു വാണി ജയറാമിന്റെ താമസം.
Read Also:വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
ഇന്ന് രാവിലെ വീട്ടുജോലിക്കാരിയെത്തി വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴാണ് തറയിൽ കിടക്കുന്ന രീതിയിൽ വാണി ജയറാമിനെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.അടുത്തിടെയാണ് രാജ്യം പത്മഭൂഷൻ ബഹുമതി നൽകി ആദരിച്ചത്.
Story Highlights: vani jairams death cause is head injury says police