Advertisement

ഗുജറാത്ത് ജയൻ്റ്സ് പരിശീലകയായി മുൻ ഓസീസ് താരം; അണ്ടർ 19 ടീം പരിശീലക ബൗളിംഗ് കോച്ച്

February 4, 2023
Google News 2 minutes Read
wpl gujarat giants coaching

വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയൻ്റ്സിൻ്റെ പരിശീലകയായി ഓസീസിൻ്റെ മുൻ താരം റേച്ചൽ ഹെയിൻസ്. ബറോഡയുടെ മുൻ താരം ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ പരിശീലകനുമായ തുഷാർ അറോത്തെ ബാറ്റിംഗ് പരിശീലകനും അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം പരിശീലക നൂഷിൻ അൽ ഖദീർ ബൗളിംഗ് പരിശീലകയുമാവും. മുൻ ഓസീസ് ക്രിക്കറ്റ് ഗാവൻ ട്വിനിങ്ങ് ആണ് ഫീൽഡിംഫ് പരിശീലകൻ. (wpl gujarat giants coaching)

ദേശീയ ടീം വൈസ് ക്യാപ്റ്റനായി 6 ലോക ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള റേച്ചൽ കഴിഞ്ഞ സെപ്തംബറിലാണ് വിരമിച്ചത്. 2018, 2020 ടി-20 ലോകകപ്പ് നേടിയ ഓസീസ് ടീമിൽ അംഗമായിരുന്നു. ദേശീയ ജഴ്സിയിൽ 84 ടി-20കൾ കളിച്ചിട്ടുള്ള താരം ഓസീസിൻ്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. വനിതാ ബിഗ് ബാഷിൽ സിഡ്നി തണ്ടറിനായും താരം കളിച്ചു.

Read Also: വനിത പ്രീമിയർ ലീഗ്; താരലേലം ഫെബ്രുവരി 11നോ 13നോ നടന്നേക്കുമെന്ന് റിപ്പോർട്ട്

അദാനി ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള അദാനി സ്പോർട്സ്‌ലൈൻ ആണ് ഗുജറാത്ത് ജയൻ്റ്സ് ടീമിൻ്റെ ഉടമകൾ. അഞ്ച് ടീമുകളാണ് പ്രഥമ വനിതാ പ്രീമിയർ ലീഗിൽ കളിക്കുക. അഹ്‌മദാബാദ് ആസ്ഥാനമാക്കി അദാനി സ്പോർട്സ്‌ലൈൻ സമർപ്പിച്ച 1289 കോടി രൂപയാണ് ഏറ്റവും ഉയർന്ന ടെൻഡർ. മുംബൈ ആസ്ഥാനമാക്കി ഇന്ത്യവിൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച 912.99 കോടി രൂപ തൊട്ടുപിന്നിലെത്തി. 901 കോടി രൂപയുമായി റോയൽ ചലഞ്ചേഴ്സ് സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാമതും 810 കോടി രൂപ സമർപ്പിച്ച ജെഎസ്ഡബ്ല്യു ജിഎംആർ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് നാലാമതും എത്തിയപ്പോൾ 757 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച കാപ്രി ഗ്ലോബൽ ഹോൾഡിംഗ്സ് ആണ് അഞ്ചാമത്തെ ടീമിനെ സ്വന്തമാക്കിയത്. 4699.99 കോടി രൂപയാണ് അഞ്ച് ടീമുകൾക്കായി ലഭിച്ച ആകെത്തുക. 7 ഐപിഎൽ ഫ്രാഞ്ചൈസികളാണ് ടെൻഡർ സമർപ്പിച്ചത്.

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക.

Story Highlights: wpl gujarat giants coaching staff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here