Advertisement

ടിഷ്യു പേപ്പർ നൽകാത്തതിന് ബജികടക്കാരന് മർദനം; രണ്ട് പേർ പിടിയിൽ

February 5, 2023
Google News 2 minutes Read
baji seller attacked for not providing tissue paper

ടിഷ്യു പേപ്പർ നൽകാത്തതിന് ബജികടക്കാരനെ മർദിച്ച രണ്ടു പേർ പിടിയിൽ. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. കേസിൽ അമൽ ബാബു, അഖിൽ ജോസഫ് എന്നിവരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. ( baji seller attacked for not providing tissue paper )

അതിരമ്പുഴ പള്ളിപെരുനാലിനിടയിലാണ് തർക്കം ഉണ്ടായത്. കടയിൽ എത്തി ബജി കഴിച്ച ശേഷം പ്രതികൾ ടിഷ്യു പേപ്പർ ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതോടെ പ്രതികൾ ഇരുവരും ചേർന്ന് കടക്കാരനെ മർദിച്ച് അവശനാക്കി.

പരാതി നൽകിയതിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഒടുവിലാണ് അമൽ ബാബു, അഖിൽ ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.

Story Highlights: baji seller attacked for not providing tissue paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here