Advertisement

തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന

February 5, 2023
Google News 2 minutes Read

ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ തലസ്ഥാന നിവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ശംഖുമുഖം കടൽത്തീരത്ത് നടന്ന വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉപകാരം നൽകി ആദരിച്ചു.

ഉദ്വേഗജനകവും കണ്ണഞ്ചിപ്പിക്കുന്നതുമായ എയ്‌റോബാറ്റിക്‌സ് കാണുന്നതിനായി വമ്പിച്ച ജനാവലിയാണ് ശംഖുമുഖം കടൽതീരത്ത് എത്തിച്ചേർന്നത്. വ്യോമഭ്യാസത്തിൽ കൃത്യതയുള്ള ക്ലോസ് ഫോർമേഷന്റെ ഉജ്ജ്വലവും ഗംഭീരവുമായ പ്രദർശനം, പ്രൊഫഷണലിസം, പരസ്പരം കഴിവുകളിലെ ആത്മവിശ്വാസം എന്നിവ തെളിയിക്കുന്ന പ്രകടമായിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ അംബാസഡർമാർ എന്നറിയപ്പെടുന്ന സൂര്യ കിരൺ, ലോകത്തിലെ ഒമ്പത് എയർക്രാഫ്റ്റ് ഫോർമേഷൻ എയറോബാറ്റിക് ടീമുകളിൽ ഒന്നാണ് എന്ന പ്രത്യേകതയുമുണ്ട്. “സദൈവ് സർവോത്തം” എന്ന മുദ്രാവാക്യമുള്ള ടീമിന്റെ എയ്‌റോബാറ്റിക് ഡിസ്‌പ്ലേ, യുവാക്കളെ സേവനത്തിൽ ചേരാൻ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ശേഷി പ്രകടമാക്കി.

വ്യോമഭ്യാസത്തിന് ശേഷം, സമന്വയവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്ന, വ്യോമസേനാ ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന് കാണികൾക്ക് കൗതുകമായി. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന ഉദ്യോഗസ്ഥർ തിരുവനന്തപുരം മേയർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയുടെ സുരക്ഷയ്ക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് C-427, C-441 എന്നീ രണ്ട് കപ്പലുകൾ കടലിൽ വിന്യസിച്ചിരുന്നു.

Story Highlights: Indian Air Force gave a spectacular sight to the residents of the capital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here