പരുക്ക്; ആദ്യ ടെസ്റ്റിൽ ജോഷ് ഹേസൽവുഡ് കളിക്കില്ല

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് കളിക്കില്ല. ഇടം കാലിൽ പരുക്കേറ്റതിനെ തുടർന്നാണ് താരം ഫെബ്രുവരി 9ന് ആരംഭിക്കുന്ന നാഗ്പൂർ ടെസ്റ്റിൽ നിന്ന് പുറത്തായത്. ഫെബ്രുവരി 17 ന് ആരംഭിക്കുന്ന ഡൽഹി ടെസ്റ്റിലും താരം കളിച്ചേക്കില്ല. ഹേസൽവുഡിൻ്റെ അഭാവത്തിൽ സ്കോട്ട് ബോളണ്ട് ടീമിലെത്തിയേക്കും.
വിരലിനു പരുക്കേറ്റ പേസർ മിച്ചൽ സ്റ്റാർക്ക് ആദ്യ മത്സരത്തിൽ കളിക്കില്ല. വിരലിനു തന്നെ പരുക്കേറ്റ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യ കളി കളിച്ചേക്കുമെങ്കിലും പന്തെറിയില്ല. ഈ സാഹചര്യത്തിൽ ഹേസൽവുഡ് കൂടി പുറത്തായത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയാണ്.
കളിക്കുകയാണെങ്കിൽ വിദേശ പിച്ചിൽ സ്കോട്ട് ബോളണ്ടിൻ്റെ ആദ്യ ടെസ്റ്റ് മത്സരമാവും ഇത്. 6 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ബോളണ്ട് ഇതുവരെ നേടിയിട്ടുള്ളത്. ഇതൊക്കെ ഓസ്ട്രേലിയയിൽ തന്നെയാണ് ബോളണ്ട് കളിച്ചത്.
Story Highlights: injury josh hazlewood not play test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here