Advertisement

‘മതവിരുദ്ധത പ്രചരിപ്പിക്കുന്നു’; വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ

February 5, 2023
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ എൻസൈക്ലോപീഡിയ ആയ വിക്കിപീഡിയ നിരോധിച്ച് പാകിസ്താൻ. മതവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ വിക്കിപീഡിയക്ക് പാകിസ്താൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന് വിക്കിപീഡിയ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് പാകിസ്താൻ വാർത്താവിതരണ മന്ത്രാലയം നടപടിയെടുത്തത്.

“അവർ ചില ഉള്ളടക്കങ്ങൾ നീക്കി. പക്ഷേ, എല്ലാം നീക്കം ചെയ്തില്ല. മതവിരുദ്ധത പ്രചരിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും നീക്കാതെ വിലക്ക് മാറ്റില്ല.”- വാർത്താവിതരണ മന്ത്രാലയം വക്താവ് മലഹത് ഒബൈദ് പറഞ്ഞു.

ഫേസ്ബുക്ക്, യൂട്യൂബ്, ടിൻഡർ എന്നിവകളൊക്കെ പാകിസ്താനിൽ നിരോധിച്ചതാണ്. മതവിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് 2020ൽ പാകിസ്താൻ യൂട്യൂബ് നിരോധിച്ചത്. അതേ വർഷം തന്നെ പ്രവാചകൻ മുഹമ്മദിൻ്റെ ചിത്രം വരക്കാൻ ആവശ്യപ്പെട്ട് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇൻ്റർനെറ്റ് ക്യാമ്പയിൻ്റെ പേരിൽ ഫേസ്ബുക്കും നിരോധിച്ചു.

Story Highlights: pakistan blocked wikipedia blasphemous content

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement