ആവേശം നിറച്ച് സ്ഫടികം ട്രെയിലർ; വിഡിയോ

ആവേശം നിറച്ച് സ്ഫടികം ട്രെയിലർ പുറത്ത്. ഇന്ന് വൈകീട്ട് 8.30 ഓടെ മാറ്റിനീ നൗ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ( spadikam trailer launched )
മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച മാസ് പടമായിരുന്നു സ്ഫടികം. വെള്ളിത്തിരയിൽ തോമാച്ചായൻ കാണിച്ച മാസിനപ്പുറം ഒരുവേള ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. ഭദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആർ മോഹൻ നിർമിച്ച സ്ഫടികം 1995 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.
അതേ വർഷം ഇറങ്ങിയ മഴയെത്തും മുൻപേ, സാദരം, മാന്ത്രികം, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, ദ കിംഗ് പോലുള്ള ഹിറ്റ് ചിത്രങ്ങൾക്ക് പോലും സ്ഫടികത്തിന്റെ കളക്ഷനായ 8 കോടിയെന്ന അക്കത്തിനടുത്ത് പോലും എത്താൻ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം പേരും മിനിസ്‌ക്രീനിൽ മാത്രം കണ്ട സ്ഫടികം, 28 വർഷങ്ങൾക്ക് ശേഷം ബിഗ് സ്‌ക്രീനിൽ എത്തിക്കുകയാണ് ഭദ്രൻ. ഫെബ്രുവരി 9ന് ചിത്രം തീയറ്ററുകളിൽ എത്തും.
Story Highlights: spadikam trailer launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here