മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവം; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനിതാ കമ്മിഷൻ

മ്യൂസിയത്തിന് സമീപം രാത്രിയിൽ സ്ത്രീയെ അക്രമിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണമെന്ന് കേരള വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. സിസിടിവികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും ശക്തമായ പൊലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു. ( woman assaulted near museum Women’s Commission filed a case ).
മ്യൂസിയം പരിസരത്ത് സ്ത്രീക്ക് നേരെയുണ്ടായ അതിക്രമത്തിൽ പൊലീസിന് ഇനിയും പ്രതിയെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തുടർക്കഥയാവുകയാണ്. നഗരത്തിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
ആൾക്കൂട്ടത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് സ്ത്രീക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. രണ്ടുപേർ ബൈക്കിലെത്തി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. ഇപ്പോഴും പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചില്ല. രണ്ട് സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും അതൊന്നും വ്യക്തമല്ലാത്തതിനാലാണ് പ്രതികളെ പിടിക്കുന്നത് വൈകുന്നത്. 4 മാസത്തിനിടെ തലസ്ഥാന നഗരത്തിൻറെ ഹൃദയഭാഗമായ മ്യൂസിയം പരിധിയിൽ നാലു സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
Story Highlights: woman assaulted near museum Women’s Commission filed a case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here