കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ല; ആലപ്പുഴ എസ്‌പി
കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ ജോണ്‍. ഷാനവാസിനെതിരായ പരാതികളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. നിലവിൽ നടത്തിയത് പ്രാഥമിക വിവര ശേഖരണം. അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി.(alappuzha district police chief on drug trafficking case)
Read Also:ജനവിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി; ഇന്ന് ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രകടനം
ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന്മേലാണ് നിലവില്‍ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്.
ഷാനവാസിനെതിരെ ഒരുതരത്തിലുമുള്ള തെളിവുകളും ഇല്ലെന്നായിരുന്നു ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ ഷാനവാസിന്റെ സാമ്പത്തിക ഇടപാടുകളെയും യാത്രകളെയും സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച രേഖകള്‍ ഹാജരാക്കാന്‍ എസ് പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story Highlights: alappuzha district police chief on drug trafficking case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here