പ്രതിരോധ രംഗത്ത് കയറ്റുമതി വർധിച്ചു; വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി

പ്രതിരോധ ആവശ്യങ്ങൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ വസ്തുക്കൾ നമ്മുടെ രാജ്യത്ത് തന്നെ നിർമിക്കുന്നു. പ്രതിരോധ രംഗത്ത് കയറ്റുമതി വർധിച്ചു. തുംകുരു ഫാക്ടറിയിൽ നിന്ന് മാത്രം 4 ലക്ഷം കോടി വരുമാനമുണ്ടാകും. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധരംഗത്ത് സ്വകാര്യമേഖലയ്ക്കും വാതിൽ തുറന്നു. പ്രതിരോധ രംഗത്ത് സർക്കാർ മേഖലയെ ശക്തിപ്പെടുത്തി. എച്ച്എഎല്ലിന്‍റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ചു. നുണ എത്ര തവണ പറഞ്ഞാലും സത്യം പുറത്തുവരും. നിർമാണരംഗത്ത് കർണാടകയുടെ വളർച്ച ലോകം കാണുന്നു.
ഡബിൾ എഞ്ചിനോടെ മുന്നോട്ടു പോകുന്ന സർക്കാർ കർണാടകയുടെ വികസനത്തിന് കരുത്താകുന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
Read Also:ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി
Story Highlights: Defense exports increased In India, PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here