അഴുക്ക് പിടിച്ച സോക്‌സ് ഭര്‍ത്താവ് സോഫയിലിട്ടാല്‍ അതെടുത്ത് ദൂരെക്കളയാമോ?; മലാലയുടെ ട്വീറ്റിനെച്ചൊല്ലി ചര്‍ച്ചകള്‍

പങ്കാളിയുടെ സോഫയില്‍ കിടന്ന അഴുക്ക് പിടിച്ച സോക്‌സുകളെക്കുറിച്ചുള്ള മലാല യൂസഫ്‌സായിയുടെ ട്വീറ്റ് ട്വിറ്ററില്‍ കത്തിച്ചുവിട്ടത് ഒട്ടേറെ രസകരമായ ചര്‍ച്ചകള്‍. അസര്‍ മാലിക്കിനൊപ്പമുള്ള തന്റെ ദാമ്പത്യ ജീവിതത്തിലെ ഒരു കാര്യം മലാല ട്വിറ്ററില്‍ പങ്കുവയ്ക്കുകയും നെറ്റിസണ്‍സ് അതിനെച്ചൊല്ലി രണ്ട് പക്ഷങ്ങളായി തിരിയുകയുമായിരുന്നു. അസര്‍ മാലിക്ക് തന്റെ അഴുക്ക് പിടിച്ച ഒരു സോക്‌സ് സോഫയില്‍ ഇട്ടതാണ് ചര്‍ച്ചകള്‍ക്ക് ആധാരമായ സംഭവം. (In the battle of dirty socks on the couch tweeple side with Malala over her husband)
സോഫയില്‍ സോക്‌സുകള്‍ കിടക്കുന്നത് കണ്ടു, അസറിനോട് ഇത് നിങ്ങളുടെ ആണോ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞിട്ട് അദ്ദേഹം പറഞ്ഞു സോക്‌സില്‍ അഴുക്കുണ്ടെന്നും എന്തെങ്കിലും ചെയ്യണമെന്നും. ഇത് കേട്ടതോടെ ഞാന്‍ ആ അഴുക്കുപിടിച്ച സോക്‌സ് എടുത്ത് വേസ്റ്റ്ബിന്നിലിട്ടു. മലാല പറഞ്ഞു. അസറിനെ മെന്‍ഷന്‍ ചെയ്തിട്ട ആ ട്വീറ്റിന് ഉടന്‍ തന്നെ അസറിന്റെ മറുപടിയെത്തി.
ഒരു പോള്‍ തന്നെ ഉണ്ടാക്കിയായിരുന്നു അസറിന്റെ മറുപടി. സോഫയില്‍ കിടക്കുന്ന സോക്‌സ് അഴുക്ക്പിടിച്ചതാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്താണ് സാധാരണ ചെയ്യുക എന്നതാണ് പോളിലെ ചോദ്യം. അവ അലക്കാനിടും, അവ ഡസ്റ്റ് ബിന്നിലിടും എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് അസര്‍ നല്‍കിയത്. എന്നാല്‍ പകുതിയിലേറെ പേരും രണ്ടാമത്തെ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മലാലയുടെ പക്ഷം ചേരുകയായിരുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ മലാലയുടെ ഭാഗത്താണെന്നും സോക്‌സിടാനുള്ള സ്ഥലമല്ല സോഫയെന്നും ഉള്‍പ്പെടെ പല കമന്റുകളും ട്വീറ്റുകള്‍ക്ക് താഴെയുണ്ട്.
Story Highlights: In the battle of dirty socks on the couch tweeple side with Malala over her husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here