പാത്തുപതുങ്ങി തുരന്ന് കയറി മാല മോഷണം; കള്ളനെലിയെ പകര്‍ത്തി സിസിടിവി; ഉപദേശിച്ച് നന്നാക്കാന്‍ നെറ്റിസണ്‍സ്

ഇരുചെവി അറിയാതെ മോഷ്ടിക്കാനും പിടിക്കപ്പെടാതെ സ്‌കൂട്ടാകാനും അറിയുന്ന കള്ളന്മാരെ പഠിച്ച കള്ളന്മാരെന്നാണ് വിളിക്കാറ്. വിലപിടിപ്പുള്ള ഒരു മാലമോഷ്ടിച്ച് വളരെ കൂളായി കടന്നുകളഞ്ഞ ഒരു പഠിച്ച കള്ളനെ സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം കൈയോടെ പിടികൂടി. ജ്വലറി ഡിസ്‌പ്ലേയില്‍ നിന്നുള്ള ആ വിദഗ്ധ മോഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ( IPS officer shares video of rat stealing necklace)
ഒരു എലിയാണ് വിലകൂടിയ ഡയമണ്ട്‌നെക്ക്‌ലേസ് 30 സെക്കന്റുകള്‍ കൊണ്ട് വിദഗ്ധമായി മോഷ്ടിച്ചത്. മാല മോഷ്ടിക്കപ്പെട്ടതോടെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥരേയും ജ്വലറി ഉടമയേയും ഒരു പോലെ ഞെട്ടിച്ച ആ മോഷണ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ജ്വലറിയുടെ മുകള്‍ ഭാഗം വഴിയെത്തിയ എലി ഡിസ്‌പ്ലേയില്‍ വച്ചിരിക്കുന്ന മാല അഴിച്ചെടുത്ത് വളരെ വേഗം വന്ന ദിശയില്‍ തന്നെ തിരികെ പോകുന്നതായാണ് വിഡിയോയിലുള്ളത്. ഐപിഎസ് ഉദ്യോഗസ്ഥനായ രാജേഷ് ഹിംഗാങ്‌റാണ് വിഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. കള്ളനെ നിരവധി കമന്റുകളിലൂടെ ഇപ്പോള്‍ ഉപദേശിച്ച് നന്നാക്കാന്‍ ശ്രമിക്കുകയാണ് നെറ്റിസണ്‍സ്.
Story Highlights: IPS officer shares video of rat stealing necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here