ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടത്; ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടി ഇടപെട്ടിട്ടുണ്ടെന്ന് കെ.സി വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടി ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും. ഉമ്മൻ ചാണ്ടി ആരോഗ്യവാനായി തിരിച്ച് വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കെ സി കെ സി വേണുഗോപാൽ പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണവുമായി സഹോദരൻ അലക്സ് ചാണ്ടി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും സഹോദരൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം അതീവ ഗുരുതരമാണ്. സർക്കാർ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also:‘ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു’; ആരോപണവുമായി സഹോദരൻ
ഇതിനിടെ അലക്സ് ചാണ്ടി മുഖ്യമന്ത്രിക്ക് പരാതിനൽകിയതിനു പിന്നാലെ ആരോപണങ്ങൾ തള്ളി ഉമ്മൻ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും രംഗത്തുവന്നിരുന്നു. ‘അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയുണ്ട്. ആ ഗതികേടിലാണ് ഇന്ന് ഞാൻ. കേരള സമൂഹത്തിൽ മറ്റൊരു മകനും ഇത് ഉണ്ടാകാതിരിക്കട്ടെ’ ചാണ്ടി ഉമ്മൻ പറഞ്ഞു.
Story Highlights: K C Venugopal about Oommen Chandy’s Health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here