‘വെള്ളക്കരം കൂട്ടാതെ മറ്റ് മാർഗങ്ങളില്ല’, ആരും അറിയാതെയല്ല വെള്ളക്കരം കൂട്ടിയത്; ന്യായീകരിച്ച് മന്ത്രി

സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്ന വെള്ളക്കരം വര്‍ധന ന്യായീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിക്കുന്നത്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല.(minister roshy augustine justified water tax increase)
Read Also:കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ല; ആലപ്പുഴ എസ്പി
ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. മാര്‍ച്ചിനുശേഷമാകും വിലവര്‍ധനയെന്നാണ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ച വെള്ളത്തിന് പുതിയ നിരക്ക് കണക്കാക്കിയുള്ള ബില്‍ ആകും ഇനി ലഭിക്കുക. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരുപൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു.
ഒരു ലിറ്റർ വെള്ളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ഇത് കൂട്ടേണ്ടത് അല്ലേ എന്ന് മന്ത്രി നിയമസഭയില്‍ ചോദിച്ചു. ബോധം കെട്ട് വീഴുന്നവര്‍ക്ക് തളിക്കാന്‍ വെള്ളമെടുക്കാന്‍ കഴിയാത്ത അവസ്ഥയെന്ന് വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ബോധം കെട്ട് വീഴുന്നവർക്ക് തളിക്കാൻ വെള്ളത്തിന് എംഎല്‍എ പ്രത്യേകം കത്ത് തന്നാൽ അനുവദിക്കാമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
Story Highlights: minister roshy augustine justified water tax increase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here