ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; പ്ലക്കാര്‍ഡുകളുമായി എംഎൽഎമാർ

ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നൽകി.(opposition protesting fuel tax increase in assembly)
ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് ഇന്ന് സഭയിൽ സമരപ്രഖ്യാപനം നടത്തും.
Read Also:കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; എ ഷാനവാസിന് അനുകൂലമായി റിപ്പോർട്ട് ഇല്ല; ആലപ്പുഴ എസ്‌പി
വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ബുധനാഴ്ച ബജറ്റ് ചർച്ചയുടെ മറുപടിയിലാകും ധനമന്ത്രിയുടെ പ്രഖ്യാപനം. സാമൂഹ്യക്ഷേമ പെൻഷൻ 100 രൂപ വർധിപ്പിച്ച് പ്രതിഷേധം തണുപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
Story Highlights: opposition protesting fuel tax increase in assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here