Advertisement

വിസ്ഡം ഇസ്ലാമിക് കോൺഫറൻസ്; ദമ്മാം മേഖല പ്രചാരണ സമ്മേളനം നടന്നു

February 6, 2023
Google News 1 minute Read

കോഴിക്കോട് കടപ്പുറത്ത് വെച്ച് ഫെബ്രുവരി 12 ന് നടക്കുന്ന വിസ്ഡം ഇസ്ലാമിക്ക് കോൺഫറൻസിൻ്റെ പ്രവാസ ലോകത്തെ പ്രചാരണ പരിപാടികളുടെ ഭാഗമായി ദമ്മാം മേഖല പ്രചാരണ സമ്മേളനം ദമ്മാം ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്നു. കൈതയിൽ ഇമ്പിച്ചിക്കോയ അധ്യക്ഷത വഹിച്ച പ്രചാരണ സമ്മേളനം ദമ്മാം ഇസ്ലാമിക് കൾച്ചറൽ സെൻ്റർ മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി ഉദ്ഘാടനം ചെയ്തു. മാനവ രക്ഷക്ക് ദൈവീകദർശനം എന്ന വിഷയത്തിൽ സർഫ്രാസ് മദീനി മുഖ്യ പ്രഭാഷണവും നടത്തി.
സ്രഷ്ടാവിൻ്റെ പ്രാപഞ്ചിക നിയമങ്ങൾക്ക് വിധേയമായി ജീവിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നൗഷാദ് കാസിം തൊളിക്കോട് സ്വാഗതവും ഫൈസല് കൈതയിൽ നന്ദിയും പറഞ്ഞു.

Story Highlights: wisdom islamic conference dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here