Advertisement

അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണം; യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു

February 7, 2023
Google News 2 minutes Read
Cancer Awareness Pink Caravan ride UAE

യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു. അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. യു.​എ.​ഇ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ൻറ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി യു.​എ.​ഇ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മിയാണ് ഉദ്ഘാടനം ചെയ്തത്. ( Cancer Awareness Pink Caravan ride UAE ).

സൗ​ജ​ന്യ അ​ർ​ബു​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. വിവിധയിടങ്ങളിൽ നടന്ന പരിപാടികളിൽ ഷാർജ രാജകുടുംബാം​ഗങ്ങളടക്കം ഭാ​ഗമായി. ഏഴ് എമിറേറ്റുകളിലും പിങ്ക് കാരവൻ യാത്ര നടത്തും.

Read Also:യു.​എ.​ഇ​യും ഇ​സ്രായേ​ലും വ്യാ​പാ​ര ക​രാ​ർ ഒ​പ്പു​വെ​ച്ചു

സ്വ​​യം പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ എ​​ങ്ങ​​നെ സ്ത​​നാ​​ർ​​ബു​​ദം മു​​ൻ​​കൂ​​ട്ടി അ​​റി​​യാം എ​​ന്ന​​താണ് പ്രധാനമായും ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​ത്തി​​ലൂ​​ടെ ഉദ്ദേശിക്കുന്നത്. പരിപാടിയുടെ ഭാ​ഗമായി മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ വ​ഴി​യും മാ​മോ​ഗ്ര​ഫി യൂണി​റ്റ് വ​ഴി​യും സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Story Highlights: Cancer Awareness Pink Caravan ride UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here