Advertisement

ഇന്ധന സെസ്; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; പൊലീസിന് നേരെ കല്ലേറ്

February 7, 2023
Google News 2 minutes Read

ബജറ്റ് നിർദേശങ്ങൾക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കൊല്ലം കളക്ടറാറേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറികടക്കാൻ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ശ്രമം ഉണ്ടായി.(congress state wide protest against kerala budget 2023)

തൃശൂർ കളക്ടറേറ്റെറ്റിന് മുന്നിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്ക്ഡ് മറികടക്കാൻ പ്രവർത്തകരുടെ ശ്രമം നടന്നു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് മൂന്ന് തവണ കണ്ണീർ വാതകം പ്രയോഗിച്ചു. കൊച്ചിയിൽ നിലവിൽ സമവായ ശ്രമവുമായി നേതാക്കൾ പിരിഞ്ഞു പോവാൻ ശ്രമിക്കുകയാണ്.

Read Also:‘ഇന്ധന സെസ് പിൻവലിക്കണം’; സഭാകവാടത്തില്‍ 4 പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹത്തിൽ

അതേസമയം ബജറ്റ് അവതരിപ്പിച്ച ശേഷം വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് വേണം നികുതിയും ഫീസും വർധിപ്പിക്കാൻ. കുടിശിക പിരിക്കുന്നതിൽ വാട്ടർ അതോറിറ്റി വൻ പരാജയമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

വെള്ളക്കരം വർധിപ്പിച്ചതിനെതിരായ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് അഡ്വ എം വിൻസന്റ് എംഎൽഎ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തിയത്.

Story Highlights: congress state wide protest against kerala budget 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here