ഇനി ട്രെയിൻ യാത്രയിൽ ഈ ഭക്ഷണങ്ങളും ലഭിക്കും; മെനു പരിഷ്‌കരിച്ചു

ഈസ്റ്റ് സെൻട്രൽ റെയിൽവേ തങ്ങളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. ബിഹാറിൽ നിന്നുള്ള വിഭവങ്ങളാണ് മെനുവിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രമേഹ രോഗമുള്ള യാത്രക്കാർക്ക് അതിനനുസരിച്ചും ഭക്ഷണം ലഭിക്കും. ( east central railway food menu details )
ലിറ്റി-ചോക, കിച്ച്ഡി, പോഹ, ഉപ്മ, ഇഡ്‌ലി-സാമ്പാർ, വടാ പാവ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാംസഭുക്കുകൾക്കായി മുട്ട, മത്സ്യം, ചിക്കൻ എന്നിവയും ലഭ്യമാണ്. പ്രമേഹ രോഗികൾക്ക് വേണ്ടി പുഴുങ്ങിയ പച്ചക്കറികൾ, ഓട്ട്‌സും പാലും, ഗോതമ്പ് ബ്രെഡ്, ജോവർ, ബാജ്ര, റാഗി, സമ എന്നിവ കൊണ്ടുണ്ടാക്കിയ റൊട്ടികളും ലഭിക്കും.
ലിറ്റി-ചോക്കയ്ക്കും കിച്ച്ടിക്കും 50 രൂപ വീതമാണ് വില. ഇഡ്‌ലി-സാമ്പാറിന് 20 രൂപയും ഉപ്മാവിനും പോഹയ്ക്കും 30 രൂപ വീതവുമാണ് വില വരുന്നത്. ഒരു ഗ്ലാസ് പാലിന് 20 രൂപ ഈടാക്കും. ഒരു പ്ലേറ്റ് ആലൂ ചാപ്പിന് 40 രപയും, രാജ്മാ ചാവലിന് 50 രൂപയും പാവ് ഭാജിക്ക് 50 രൂപയുമാണ് വില വരുന്നത്. ചിക്കൻ സാൻഡ്വിച്ചിന് 50 രൂപയും ഫിഷ് കട്ട്‌ലെറ്റിന് 100 രൂപയും ചിക്കൻ കറിക്കും മീൻ കറിക്കും 100 രൂപ വീതവുമാണ് വില.
മധുരം ഇഷ്ടമുള്ളവർക്ക് ജലേബിയും ഗുലാബ് ജാമുനും ലഭിക്കും. രണ്ടിനും 20 രൂപ വീതമാണ് വില വരിക.
Story Highlights: east central railway food menu details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here