കെഎംസിസി എസ്പെരൻസ-2023 ക്യാമ്പയിൻ സംഘടിപ്പിച്ചു

പ്രതീക്ഷയുടെ പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് കെഎംസിസി എസ്പെരൻസ-2023 ക്യാമ്പയിൻ. റിയാദ് മലപ്പുറം മണ്ഡലം കെഎംസിസി ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ നിർവഹിച്ചു.
ക്യാമ്പയിന്റെ ഭാഗമായി മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾക്കായി ഒരുക്കിയ ‘ലീഡേഴ്സ് ഗാദറിംഗ്’ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ക്യാമ്പയിൻ ലോഗോ പ്രകാശനം ദിബാജ് വേൾഡ് സി.ഇ.ഒയും കോ ഫൗണ്ടറുമായ ഷാഫി ദാരിമി പുല്ലാര നിർവഹിച്ചു. രണ്ട് സെഷനുകളിൽ നടന്ന പരിപാടി അറിവും ആത്മവവിശ്വാസവും പ്രതീക്ഷകളും സമ്മാനിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഷാഫി മാസ്റ്റർ തുവൂർ ‘സമുദായ മുന്നേറ്റത്തിന്റെ ഗതി നിർണ്ണയിച്ച 75’ വർഷങ്ങൾ എന്ന വിഷയവും ‘സംഘടന, സംഘാടനം’ എന്ന വിഷയം ഷാഫി മാസ്റ്റർ ചിറ്റത്തുപാറയും അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ബഷീർ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. ആക്ടിങ്ങ് സെക്രട്ടറി യൂനുസ് കൈതക്കോടൻ സ്വാഗതവും മുജീബ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. മുസമ്മിൽ കാടേരി ഖിറാഅത് നടത്തി. ഷൗക്കത്ത് പുൽപറ്റ, മുസമ്മിൽ കാളമ്പാടി, പി.സി അബ്ദുൽ മജീദ്, ഷുക്കൂർ വടക്കേമണ്ണ, ജലീൽ പുൽപ്പറ്റ, യൂനുസ് തോട്ടത്തിൽ, അമീറലി പൂക്കോട്ടൂർ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
Story Highlights: esperanza 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here